മഹാത്മ കോളേജിൽ പ്ലസ് വൺ സയൻസ് ക്ലാസുകൾ ആരംഭിച്ചു
കുമ്പള: മഹാത്മ കോളേജിൽ പ്ലസ് വൺ സയൻസ് ക്ലാസുകൾ ആരംഭിച്ചു. നിലവിലുള്ള കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകൾക്ക് പുറമെയാണ് ഈ വർഷം മുതൽ സയൻസ് ബാച് കൂടി ആരംഭിച്ചത്.
തുടർപഠനത്തിന് മെഡിക്കൽ, എഞ്ചിനീയറിങ്, പാരാമെഡിക്കൽ കോഴ്സുകൾ തെരഞ്ഞെടുത്ത് മികച്ച കരിയർ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് സയൻസ് ബാച്ച് ആരംഭിച്ചതെന്നും മികച്ച അധ്യാപനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ കെ.എം.എ. സത്താർ അറിയിച്ചു. ചുരുങ്ങിയ ചെലവിൽ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കൂടി മികച്ച വിദ്യാഭ്യാസം നൽകുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശദ വിവരങ്ങൾക്കും പ്രവേശനത്തിനും 9895 963 343, 9895 150 237 എന്നീ നമ്പരുകളിൽ വിളിച്ചോ വാട്സ് ആപ്പിലൂടെയോ ബന്ധപ്പെടേണ്ടതാണ്.
Post a Comment