JHL

JHL

കലാ-കായിക -ഡ്രോയിങ് മത്സര വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.



മൊഗ്രാൽ. മൊഗ്രാൽ എവർഷൈൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ കുട്ടികൾക്കായി സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കലാ- കായിക -ഡ്രോയിങ് മത്സര വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.


സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് വെൽഫെയർ കമ്മിറ്റി കൺവിനർ എംഎ മൂസ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ എ എം സിദ്ദീഖ്റഹ്മാൻ അധ്യക്ഷത വഹിച്ചു. ഹമീദ് പെർവാഡ്, മൊഗ്രാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എസ്എംസി വൈസ് ചെയർമാൻ എംഎം റഹ്മാൻ, മൊഗ്രാൽ ദേശീയ വേദി ജോയിൻ സെക്രട്ടറി വിജയകുമാർ, സ്കൂൾ പ്രിൻസിപ്പാൾ സഹല ടീച്ചർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.


ഫാറൂഖ് കൊടിയമ്മ, അധ്യാപികമാരായ ഷഹല, മുനവിറ, കുബ്ര, സുസ്‌ന, സഫീദ എന്നിവർ സംബന്ധിച്ചു. സുസ്‌ന സിദ്ദീഖ് സ്വാഗതവും,സഫീന ടീച്ചർ നന്ദിയും പറഞ്ഞു.


ഫോട്ടോ:മൊഗ്രാൽ എവർഷൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾക്കുള്ള സമ്മാനദാന പരിപാടി കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ അംഗം എംഎ മൂസ ഉദ്ഘാടനം ചെയ്യുന്നു.

No comments