JHL

JHL

ശ്രീകൃഷ്ണ ജയന്തി : കുമ്പളയിൽ ശോഭായാത്ര സംഘടിപ്പിച്ചു.


കുമ്പള. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കുമ്പളയിൽ ശോഭായാത്ര സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണൻമാരും, ഗോപികമാരും നിറഞ്ഞ ശോഭായാത്ര വ്യത്യസ്തത നിറഞ്ഞ കാഴ്ചയായി.

 കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച ശോഭായാത്ര കുമ്പള ടൗണിലൂടെ ചുറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്തെ സദ്ഗുരു ശ്രീ നിത്യനന്ത സ്വാമിജി മഠം സന്നിധിയിൽ സമാപിച്ചു.സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.



No comments