JHL

JHL

ജില്ലയുടെ ആരോഗ്യ മേഖലയിലെ പോരായ്മകൾ പരിഹരിക്കും - മന്ത്രി വീണാ ജോർജ്.


മൊഗ്രാൽ. ജില്ലയുടെ ആരോഗ്യരംഗത്തെ പോരായ്മകൾക്ക് സർക്കാർ ഇടപെടലുകൾ നടത്തി വരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മൊഗ്രാലിൽ 44ലക്ഷം രൂപ ചിലവഴിച്ച്യു കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിച്ച യു നാനി ഡിസ്പെൻസറിയുടെ ഹെൽത്ത്‌ വെൽനസ് സെന്റർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി.

കിഫ്ബിയുടെ സഹായത്തോടെ 160 കോടി രൂപ ചെലവിൽ കാസർഗോഡ് മെഡിക്കൽ കോളേജിന്റെ തുടർ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

എ കെ എം അഷ്റഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പി, ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഐഎഎസ് എന്നിവർ മുഖ്യാതിഥിയായി സംബന്ധിച്ചു . കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറ അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് മുനീർ വിപി റിപ്പോർട്ട് അവതരിപ്പിച്ചു.


ചടങ്ങിൽ ടിപി രാജ് മോഹൻ (സ്പെഷ്യൽ ഓഫീസർ കാസർഗോഡ് വികസന പാക്കേജ് ) കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള, കുമ്പള ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ എം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിഎ റഹ്മാൻ ആരിക്കാടി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ ഖാലിദ് എം പി, ജില്ലാ പഞ്ചായത്ത് അംഗം ജമീലാ സിദ്ദീഖ് ഡൻഡഗോളി, ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത് നസീർ, കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ വി വി രമേശൻ,മുസ്ലിംലീഗ് ജില്ലാ വർക്കിങ് കമ്മിറ്റി അംഗം സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രവി പൂജാരി, സിപിഐ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ജയറാം ബല്ലഗുടൽ, ഐഎൻഎൽ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി താജുദ്ദീൻ മൊഗ്രാൽ,എൽ ജെ ഡി ജില്ലാ വൈസ് പ്രസിഡണ്ട് സിദ്ദീഖ് അലി മൊഗ്രാൽ, കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ, അൻവർ ഹുസൈൻ ആരിക്കാടി, എല്ലാ മെഡിക്കൽ ഓഫീസർ ജോമി ജോസഫ്, യുനാനി മെഡിക്കൽ ഓഫീസർ ഡോക്ടർ സക്കീർ അലി കെ എ, മൊഗ്രാൽ ദേശീയ വേദി പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ, ഫ്രണ്ട്സ് ക്ലബ് പ്രസിഡണ്ട് അഷ്റഫ് കെവി, എന്നിവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ നന്ദി പറഞ്ഞു.

No comments