JHL

JHL

"ആരിക്കാടി കാർളെ പി.കെ നഗർ ചെക്ക്ഡാം" നാടിനു സമർപ്പിച്ചു


കുമ്പള: ആരിക്കാടി കാർളെ - പി.കെ നഗർ പ്രദേശത്തെ കർഷകരുടെ ഏറെ കാലത്തെ മുറവിളി യഥാർഥ്യമായതിൻ്റെ സന്തോഷത്തിലാണ് നാട്ടുകാർ. ഉപ്പ് വെള്ളം കയറി ഹെക്ടർ കണക്കിന് പാടത്തെ കൃഷി നശിക്കുന്നതും കുടിവെള്ളത്തിൽ ഉപ്പ് കലരുന്നതും പ്രദേശവാസികൾക്കിടയിൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

ഇതേ തുടർന്ന് നിരവധി കർഷകർ വർഷങ്ങളായി കൃഷിയിറക്കാത്ത സ്ഥിതിയാണുണ്ടായിരുന്നത്. ഇതിന് പരിഹാരമെന്നോണമാണ് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് 2021- 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപാ ചിലവിൽ ചെക്ക്ഡാം നിർമിച്ചത്. 

ചെക്ക്ഡാമിന്റെ വരവോടെ ഈ പ്രദേശത്തെ കർഷകരടക്കമുള്ളവരുടെ ഏറെ കാലത്തെ സ്വപ്നമാണ് യാഥാർഥ്യമായത്. 


'കാർള ചെക്ഡാം' പരിസരത്ത് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമയുടെ അധ്യക്ഷതയിൽ നടന്ന വർണ ശബളമായ ചടങ്ങിൽ മഞ്ചേശ്വരം എം എൽ എ എ.കെ.എം അഷ്‌റഫ്‌ നാടിനു സമർപ്പിച്ചു. ഡിവിഷൻ മെമ്പറും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യുസഫ് മുഖ്യാതിഥി യായിരുന്നു. നാസർ മൊഗ്രാൽ, നസീമ ഖലിദ്, എ കെ ആരിഫ്, കെ. പി മുനീർ,സിദീഖ് ദണ്ട്കോളി, ശിവ, മുഹമ്മദ്‌ കുഞ്ഞിക്കുമ്പോൽ, തുളസി ടീച്ചർ, ഹമീദ് പി കെ നഗർ,അബ്ബാസ് മടിക്കേറി, അലി അപ്പോളോ,മൊയ്‌ദീൻ അബ്ബ, കെ എം അസിസ്, മുഹമ്മദ്‌ കുന്നിൽ മുഹമ്മദ്‌ കുഞ്ഞി ക്കുമ്പോൽ.അന്നു,അബുബക്കർ കാർള തുടങ്ങിയവർ സംബന്ധിച്ചു.



No comments