JHL

JHL

കളത്തൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. യാത്രക്കാർക്ക് പരിക്ക്


കുമ്പള:കളത്തൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. യാത്രക്കാർക്ക് പരിക്കേറ്റു. ഉളുവാർ കൊടുവയിൽ താമസിക്കുന്ന പാച്ചാണി അബൂബക്കറിന്റെ മകൻ ലത്തീഫും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ കളത്തൂർ കട്ടത്തടുക്ക റോഡിൽ പള്ളത്തിനും വികാസ് നഗറിനും ഇടയിലുള്ള സ്ഥലത്തു വച്ചാണ് അപകടം. ഇവർ സഞ്ചരിച്ച എർട്ടിക്ക കാറിന്

തീപിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട്‌ തൊട്ടടുത്തുള്ള മതിലിൽ ഇടിക്കുകയായിരുന്നു. നിറയെ ആളുകൾ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് ഇറങ്ങി ഓടിയതിനാൽ ആളപായം ഒഴിവായി. സ്ത്രീകളുൾപ്പെടെ പരിക്കേറ്റ മുഴുവൻ യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഉപ്പളയിൽ നിന്ന് അഗ്നിശമന വിഭാഗവും പൊലീസും സ്ഥലത്ത് കുതിച്ചെത്തി.

കാർ മുഴുവനായും കത്തിനശിച്ചു.


No comments