JHL

JHL

മഞ്ചേശ്വരത്ത് എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ

മഞ്ചേശ്വരം : സ്കൂട്ടറിൽ സൂക്ഷിച്ച എം.ഡി.എം.എ. പോലീസ് പിടിച്ചെടുത്തു. ഉള്ളാൾ സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. ബുധനാഴ്ച രാത്രി തലപ്പാടി ദേശീയപാതയിൽ മഞ്ചേശ്വരം എസ്.ഐ. ടോണി ജെ. മറ്റത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് സ്കൂട്ടറിൽനിന്ന്‌ 4.5 ഗ്രാം മയക്കുമരുന്ന് പിടികൂടിയത്. ഉള്ളാൾ മസ്തിക്കട്ട സ്വദേശികളായ ഇബ്രാഹിം സുഫൈദ് (24), സൈഫുദ്ദീൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

No comments