JHL

JHL

സ്ട്രീറ്റ് ലൈറ്റുകൾ കണ്ണടച്ചു. സൂരംബയൽ ഇരുട്ടിലായി


സൂരംബയൽ: കുമ്പള പഞ്ചായത്തിലെ പതിനൊന്നാം വാർഡ് മുജ്ജം ഗവും പുത്തിഗെ പഞ്ചായത്തിലെ എടനാട് പത്താം വാർഡും സംഗമിക്കുന്ന സൂരംബയലിൽ പഞ്ചായത്തുകൾ മുൻകൈ എടുത്ത് സ്ഥാപിച്ച മുഴുവൻ തെരുവ് വിളക്കുകളും കണ്ണടച്ചിട്ട് മാസങ്ങളായി. സൂരംബയലിൽ ക്ലബ്ബ് പ്രവർത്തകർ സ്ഥാപിച്ച ഹൈമാക്സ് ലൈറ്റ് ഏറെ ഉപകാരപ്പെട്ടിരുന്നു. റോഡ് വികസനത്തിൻ്റെ ഭാഗമായി ഇപ്പോൾ അതും പ്രകാശിക്കുന്നില്ല. ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച തെരുവ് വിളക്കുകൾ സമയാസമയങ്ങളിൽ റിപ്പയർ ചെയ്യാത്തത് കൊണ്ട് പൊതുജനം ഏറെ പ്രയാസപ്പെടുകയാണ്. ഗവർമെൻ്റ് സ്കൂൾ, വില്ലേജ് ഓഫീസ് പോസ്റ്റാഫീസ്, അംഗൺവാടി, ബേങ്ക്, പള്ളി, അമ്പലം തുടങ്ങിയ ഒരു പാട് സ്ഥാപനങ്ങളുള്ള ഒരു പ്രദേശം കൂടിയാണിത്. പ്രഭാത വേളയിൽ ഒരു പാട് നായ്ക്കും പശുക്കളും അലഞ്ഞ് തിരിയുന്ന സൂരംബയലിൽ തെരുവ് വിളക്കുകൾ ശരിയാക്കാത്തതിൽ ജനങ്ങൾക്ക് കടുത്ത അമർഷം ഉണ്ട്.

No comments