JHL

JHL

നീന്തൽ പരിശീലകൻ എം എസ് മുഹമ്മദ് കുഞ്ഞിക്ക് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ ആദരവ്.


മൊഗ്രാൽ. സൗജന്യ നീന്തൽ പരിശീലനത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട മൊഗ്രാൽ ഇശൽ ഗ്രാമത്തിലെ അനുഗ്രഹീത കലാകാരനും, നീന്തൽ പരിശീലകനുമായ എം എസ് മുഹമ്മദ് കുഞ്ഞിക്ക് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാലിന്റെ ആദരവ്.


 മൊഗ്രാൽ ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എക്സ് എംഎൽഎ മർഹൂം: പി വി അബ്ദുൽ റസാഖ് പവലിയനിൽ ചേർന്ന ആദരിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ജമീലാ -സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് മാപ്പിള ആർട്സ് ചെയർമാൻ ബഷീർ അഹമ്മദ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കൺവീനർ കെ എം മുഹമ്മദ് സ്വാഗതം പറഞ്ഞു. കലാകാരൻ അസീസ് പുലിക്കുന്ന്, എം എസ് മുഹമ്മദ് കുഞ്ഞിയെ ഷാൾ അണിയിച്ചു. സ്നേഹോപഹാരം കൈമാറി.


 അബ്ദുൽ ജലീൽ ഹുദവി,ടി കെ അൻവർ, ഖാദർ മൊഗ്രാൽ, അബ്ദുൽ ഖാദർ ഖുത്ബി നഗർ, അസീസ് പുലിക്കുന്ന്, താജുദ്ദീൻ മൊഗ്രാൽ, എം പി അബ്ദുൽ ഖാദർ എന്നിവർ മഹാകവി മോയിൻകുട്ടി വൈദ്യർ രചിച്ച മാപ്പിളപ്പാട്ടുകൾ ആലപിച്ചു.

 ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, കുമ്പള ജിവിഎച്ച്എസ്എസ് പിടിഎ പ്രസിഡണ്ട് അഹമ്മദലി കുമ്പള, എം മാഹിൻ മാസ്റ്റർ, സെഡ് എ മൊഗ്രാൽ, ടിഎം ഷുഹൈബ്, എംഎം റഹ്മാൻ,എം എ മൂസ, കെ സി സലീം, എ എം സിദ്ദീഖ് റഹ്മാൻ, ടി കെ ജാഫർ, മുഹമ്മദ് അബ്ക്കോ, എം ജി എ റഹ്മാൻ, വിജയകുമാർ, എം എസ് അഷ്‌റഫ്‌, മുഹമ്മദ് സ്മാർട്ട്‌, എം എച് മുഹമ്മദ്, എം എച് അബ്ദുൽഖാദർ, അബ്ബാസ് നട്പ്പളം,എം എസ് അബ്ദുല്ലകുഞ്ഞി എന്നിവർ പ്രസംഗിച്ചു. കെ വി അഷ്റഫ് നന്ദി പറഞ്ഞു.

No comments