JHL

JHL

തൂങ്ങി മരിക്കുന്ന രംഗം വീട്ടുകാര്‍ക്ക് മുന്നില്‍ അഭിനയിച്ചു കാട്ടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു.


കാഞ്ഞങ്ങാട്: തൂങ്ങി മരിക്കുന്ന രംഗം വീട്ടുകാര്‍ക്ക് മുന്നില്‍ അഭിനയിച്ചു കാട്ടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു. പാണത്തൂര്‍ മാവുങ്കാലിലെ പരേതയായ കൊട്ടന്‍-കാര്‍ത്ത്യാനി ദമ്പതികളുടെ മകന്‍ ഹരിദാസ് (40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടില്‍ വെച്ചാണ് സംഭവം. മുമ്പും പലതവണ ഹരിദാസ് തമാശ രൂപത്തില്‍ തൂങ്ങി മരിക്കുന്ന രംഗം വീട്ടുകാരെ അഭിനയിച്ചു കാട്ടിയിരുന്നു. ഇന്നലെയും ഈവിധം കാട്ടുന്നതിനിടയിലാണ് കളി കാര്യമായത്. ഭാര്യ: ജീന. മക്കള്‍: ആദര്‍ശ് ആകാശ്. സഹോദരന്‍: രതീഷ്. രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

No comments