JHL

JHL

കൊപ്പളം അണ്ടർ പാസ്സേജ് നിർമ്മാണം പാതിവഴിയിൽ: മഴവന്നാൽ പുഴയോര റോഡിൽ വെള്ളക്കെട്ട്, നാട്ടുകാർ ദുരിതത്തിൽ.

മൊഗ്രാൽ(www.truenewsmalayalam.com) : നിർമ്മാണ കമ്പനിയുടെ അനാസ്ഥമൂലം മൊഗ്രാൽ കൊപ്പളം റെയിൽവേ അണ്ടർ പാസ്സേജ്  നിർമ്മാണം പാതിവഴിയിലായതോടെ ദുരിതത്തിലായി വിദ്യാർഥികളും രക്ഷിതാക്കളും.

 മഴ കനത്താൽ പുഴയോര റോഡിൽ വെള്ളം കയറുന്നത് മൂലം ഓട്ടോകൾ യാത്രയ്ക്ക് തയ്യാറാകാത്തത് സ്കൂൾ കുട്ടികൾക്ക് യഥാസമയം സ്കൂളിലെത്താൻ പറ്റുന്നില്ല. ഇതുമൂലം ഇരട്ട റെയിൽപാത കടന്നു വേണം സ്കൂളിൽ പോകാൻ. ഇത് രക്ഷിതാക്കളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.കുട്ടികളെ റെയിൽപാളം കടത്തിവിടാൻ രക്ഷിതാക്കൾ രാവിലെയും, വൈകുന്നേരവും പെടാപ്പാട് പെടുകയാണ്.

 കൊപ്പളം അണ്ടർ പാസ്സേജ് നിർമാണം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ജോലികൾ പാതിവഴിയിലാണ്. ഏറ്റെടുത്ത നിർമാണ കമ്പനിക്ക് തോന്നുമ്പോഴാണ് ജോലി. നാട്ടുകാർ വിളിച്ചു നിർമ്മാണ കമ്പനി അധികൃതരോട് ക്ഷോഭിച്ചാൽ മാത്രം നാല് ജോലിക്കാരെ പറഞ്ഞയക്കും. അവർ ചെപ്പടിവിദ്യകൾ കാട്ടി മടങ്ങുന്നുവെന്ന് നാട്ടുകാർ പറയുന്നു.

 സ്കൂൾ കുട്ടികളുടെ സ്കൂൾ പഠനം പോലും മുടങ്ങുന്ന സാഹചര്യത്തിൽ അണ്ടർ പാസ്സേജ് നിർമാണം വേഗത്തിലാക്കാൻ ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments