JHL

JHL

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ എസ് ടി യു DEO ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി


കാസറഗോഡ് : വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഡി ഇ ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സർക്കാറിന്റെ പാഠ്യപദ്ധതി പരിഷ്കരണം,

 അധ്യാപക നിയമനങ്ങൾ, പങ്കാളിത്ത പെൻഷൻ, ഭാഷാധ്യാപകരുടെ പ്രശ്നങ്ങൾ, AIP സ്കൂൾ, ഡിഎ കുടിശ്ശിക, കായികാധ്യാപക പ്രശ്നങ്ങൾ, യൂണിഫോം വിതരണ വീഴ്ചകൾ, പാഠപുസ്തക വിതരണ ത്തിലെ പ്രശ്നങ്ങൾ, സറണ്ടർ ആനുകൂല്യം മരവിപ്പിക്കൽ, K-tet ഇളവ് തുടങ്ങി പ്രതിഷേധത്തിനിടയാക്കിയ ഒട്ടനവധി വിഷയങ്ങൾ ധർണ്ണയിൽ ഉന്നയിച്ചു. മുസ്ലിം ലീഗ് കാസറകോട് ജില്ലാ സെക്രട്ടറി മൂസ.ബി ചെർക്കള ധർണ്ണ ഉദ്ഘാടനം ചെയ്തു.അധ്യാപക ഉദ്യോഗസ്ഥ അവകാശങ്ങൾ കവർന്നെടുത്താണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.കെ എസ് ടി യു ജില്ലാ സെക്രട്ടറി ഗഫൂർ ദേളി അധ്യക്ഷത വഹിച്ചു. കെ എസ് ടി യു വൈസ് പ്രസിഡന്റ് ജിജു മോൻ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് കമ്മിറ്റി അംഗം മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് ആശംസയും ആസിഫ് നായന്മാർമൂല സ്വാഗതവും നാസിം നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.ഇർഷാദ് പെർള, മുനീർ നെല്ലിക്കുന്ന്,ഷഹനാസ് നാന്മാർമൂല ,സാബിഖ് ചെമനാട്,റംസീന നായന്മാർമൂല ,ഫൗസിയ ചെമ്മനാട്,നസീറ കാട്ടിപ്പാറ,നജ്മുന്നിസ കുണ്ടാർ,സാജിദ ചെർക്കള,സാബിറ പട്ള,

ഷെറിൻ റാവുത്തർ പെരുമ്പള ,മുഫീദ ചെർക്കള,

ഫാത്തിമ ചെർക്കള തുടങ്ങിയവർ സംബന്ധിച്ചു.

No comments