നാമമാത്ര ബോണസ്സ് പ്രഖ്യാപനം : സർക്കാരിൻ്റെ അവകാശ നിഷേധത്തിൻ്റെ തുടർച്ച - എസ്.ഇ.യു
കാസറഗോഡ് :ജീവനക്കാരോട് സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാടുകളുടെ തുടർച്ചയാണ് നാമമാത്ര ബോണസ് പ്രഖ്യാപനമെന്ന് സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയൻ പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി. സർക്കാർ തിരിച്ചു പിടിക്കുന്ന അഡ്വാൻസ്, മുപ്പത് ശതമാനം ജീവനക്കാർക്ക് പോലും ലഭിക്കാനിടയില്ലാത്ത ബോണസ്, തുഛമായ അലവൻസ് എന്നിവ പെരുപ്പിച്ച് കാണിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താനാണ് സർക്കാർ ശ്രമം. ഓണക്കാലത്ത് പോലും കവർന്നെടുത്ത ആനുകൂല്യങ്ങൾ നൽകാനോ ബോണസിൽ കാലാനുസൃതമായ വർദ്ധനവ് വരുത്താനോ തയ്യാറാവാത്ത സർക്കാർ നടപടിയിൽ ആഹ്ളാദം പ്രകടിപ്പിക്കുന്ന ചില സംഘടനകൾ ജീവനക്കാരോട് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത് പറഞ്ഞു. ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ ലഭ്യമാക്കുക, HBA പുന:സ്ഥാപിക്കുക, ന്യായമായ ബോണസ് എല്ലാ ജീവനക്കാർക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചു കൊണ്ടാണ് കാസറഗോഡ് സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചത്.
ജില്ലാ പ്രസിഡന്റ് എ.എ.റഹിമാൻ നെല്ലിക്കട്ട അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് മെമ്പർമാരായ ഒ.എം.ഷഫീക്ക്, ടി.എ. സലിം, സംസ്ഥാന കൗൺസിൽ അംഗം നൗഫൽ നെക്രാജെ പ്രസംഗിച്ചു.
പി.സിയാദ് സ്വാഗതവും കെ എൻ പി.മുഹമ്മദലി നന്ദിയും പറഞ്ഞു.
മുസ്തഫ.കെ.എ, ഷാക്കിർ നങ്ങാരത്ത്, അഷ്റഫ് അത്തൂട്ടി, അഷ്റഫ് കല്ലിങ്കാൽ സാദിക്.എം, ഇഖ്ബാൽ.ടി.കെ, അഷ്റഫ് ചെർക്കള, സർഫറാസ് നവീദ്, ആസിഫ് പെർള, അസീസ് ബീജന്തടുക്ക, റിയാസ് പടന്നക്കാട്, അബൂബക്കർ പള്ളിക്കര, മുഹമ്മദ് മദനി, നജീബ് ബല്ലാകടപ്പുറം തുടങ്ങിയവർ പ്രതിഷേധ സംഗമത്തിനും പ്രകടനത്തിനും നേതൃത്വം നൽകി.
Post a Comment