JHL

JHL

വിമുക്ത ഭടന്മാർക്കും വിധവകൾക്കും പെൻഷൻ: അപേക്ഷ ക്ഷണിച്ചു

കാസർകോട് : പെൻഷൻ ലഭിക്കാത്ത വിമുക്തഭടന്മാർക്കും വിധവകൾക്കും വർഷത്തിലൊരു തവണ നൽകുന്ന സാമ്പത്തികസഹായത്തിന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം രണ്ടുലക്ഷത്തിൽ താഴെയായിരിക്കണം.

 അർഹരായവർ ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, വിമുക്തഭടന്റെ/വിധവയുടെ തിരിച്ചറിയൽ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വില്ലേജ് ഓഫീസിൽനിന്ന് ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റ്, ജില്ലാ സൈനികക്ഷേമ ഓഫീസിൽനിന്ന് ലഭിക്കുന്ന അപേക്ഷ ഫോം അനക്സർ-ബി (ഫോറം ഡി.ഡി. 40), ഐ.എഫ്.എസ്.സി. കോഡുള്ള ബാങ്ക് പാസ് ബുക്കിന്റെ ഒന്നാം പേജിന്റെ പകർപ്പ് എന്നിവ സഹിതം 30-നകം അപേക്ഷിക്കണം. ഫോൺ:04994256860.

No comments