പെര്‍ളയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 62 കാരന്‍ അറസ്റ്റില്‍
ബദിയടുക്ക: വീട്ടിലെ പൊട്ടിയ ജലവിതരണ പൈപ്പ് നന്നാക്കാന്‍ വന്നയാള്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്താംതരം വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പെര്‍ള ഇടിയടുക്കയിലെ ആലിക്കുഞ്ഞിയെ(62) അറസ്റ്റ് ചെയ്തു. ആഗസ്ത് 27നാണ് സംഭവം. വീട്ടില്‍ പൊട്ടിയ പൈപ്പ് നന്നാക്കുന്നതിനായി ആലിക്കുഞ്ഞിയെ വിളിച്ചിരുന്നു. ഇയാള്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. പൈപ്പ് നന്നാക്കാനെന്ന വ്യാജേന അകത്തുകയറിയ ആലിക്കുഞ്ഞി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പെണ്‍കുട്ടി പിന്നീട് വീട്ടുകാരെ വിവരം അറിയിക്കുകയും തുടര്‍ന്ന് ആലിക്കുഞ്ഞിക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Post a Comment