JHL

JHL

നേത്രദാന പക്ഷാചരണ ബോധവത്കരണം നടത്തി.

 


കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രം പേരാൽ കുടുംബക്ഷേമകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബദ്രിയ നഗർ അങ്കണവാടി യിൽ നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ചുള്ള ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു.14 -)0 വാർഡ് ആരോഗ്യ ശുചിത്വ പോഷണ സമിതി ചെയർമാനും വാർഡ് മെമ്പറുമായ എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

വാർഡ് ശുചിത്വ സമിതി കൺ വീനറും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ ബാലചന്ദ്രൻ സി.സി ആരോഗ്യ ബോധവത്കരണ ചർച്ചക്ക് നേതൃത്വം നൽകി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സബീന,

അങ്കണവാടി വർക്കർ രജനി,

ആശവർക്കർ ഖദീജ,

തുടങ്ങിയവർ സംസാരിച്ചു.

നേത്രദാന പക്ഷാചരണ ബോധവത്കരണ വിഷയം ഒപ്ടോമെട്രിസ്റ്റ് ശ്രുതി അവതരിപ്പിച്ചു.

 ഷംസു,അബ്ദുല്ല അബ്ദുൽറഹമാൻ, തായിഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

എല്ലാ വർഷവും ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിനും സംശയ ദൂരീകരണത്തിനുംമായാണ് നേത്രദാന പക്ഷാചരണം നടത്തിവരുന്നത്.


No comments