JHL

JHL

മഞ്ചേശ്വരത്ത് 9500 നിരോധിത പാൻ മസാല പാക്കറ്റുകൾ പിടിച്ചെടുത്തു.



മഞ്ചേശ്വരം : കാറിൽ കടത്തുകയായിരുന്ന 9500 പാക്കറ്റ് പാൻമസാല പിടിച്ചെടുത്തു. പാൻമസാല കടത്തിയ രണ്ടുപേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക സ്വദേശികളായ ഷബീർ (35), ബഷീർ (37) എന്നിവരാണ് അറസ്റ്റിലായത്.ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി. വി.വി.മനോജിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ സന്തോഷ്‌കുമാർ, എസ്.ഐ. ടോണി ജെ. മറ്റം, സി.പി.ഒ.മാരായ ആരിഫ്, റിനീത്, വിഷ്ണു, സനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


No comments