JHL

JHL

പ്ലസ് വൺ: രണ്ടാം അലോട്ട്മെന്റ് ഇന്ന്


തിരുവനന്തപുരം: ഏകജാലക സംവിധാനം വഴി പ്ലസ് വൺ ക്ലാസുകളിലേക്ക് പ്രവേശത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെൻറിൽ സ്ഥിരപ്രവേശനം നേടാത്തവരും സീറ്റ് ലഭിക്കാത്തവരുമായ അർഹരായ വിദ്യാർത്ഥികൾക്കാണ് അവസരം.

         കാസർകോട് ജില്ലയിൽ ആകെ 4,497 സീറ്റുകൾ മാത്രമാണ് നിലവിൽ ഒഴിവുള്ളത്. അവസരം ലഭിക്കാത്തവരും വിവിധ കാരണങ്ങളാൽ അപേക്ഷിക്കാൻ കഴിയാത്തവരുമായ വിദ്യാർത്ഥികൾക്ക് സ്കോൾ കേരളയുടെ കീഴിൽ പ്രൈവറ്റായി പഠിക്കാനുള്ള അവസരമുണ്ട്.

No comments