JHL

JHL

കാർഷിക സമൃദ്ധിയുടെ പോന്നോണം: നെല്ലിക്ക വിളവെടുത്ത് മൊഗ്രാൽ പുത്തൂരിലെ പരിസ്ഥിതി കാർഷിക ക്ലബ്ബ്‌ കൂട്ടുകാർ


മൊഗ്രാൽ പുത്തൂർ.പൊന്നോണ സദ്യയൊരുക്കാൻ അത്തം നാളിൽ പരിസ്ഥിതി കാർഷിക ക്ലബ്ബിന്റെ നെല്ലിക്ക വിളവെടുപ്പ് പഴയ കാല കാർഷിക സമൃദ്ധി വിളിച്ചോതുന്നതായി. സ്കൂളിൽ നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഓണസ്സദ്യക്ക് അച്ചാർ ഉണ്ടാക്കുന്നതിനുള്ള നെല്ലിക്ക മുഴുവനായും സ്കൂൾ മുറ്റത്തുള്ള നെല്ലി മരത്തിൽ നിന്നും ലഭിച്ചു.വിദ്യാലയത്തിൽ സപരിസ്ഥിതി കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി മുറ്റത്തു നട്ട നെല്ലിമരത്തിൽ നിന്നുംപൂർണ തോതിൽ വിളവ് ലഭിക്കുന്നത് ഈ വർഷമാണ്. രണ്ടായിരത്തോളം പേർക്ക് ഓണസദ്യയൊരുക്കുമ്പോൾ ഒരു വിഭവമൊരുക്കാൻ വേണ്ടതി ലധികം നെല്ലിക്ക വിളവ് ലഭിച്ചുവെന്നത് പരിസ്ഥിതി ജൈവ കാർഷിക പ്രവർത്തനങ്ങളുടെ മികവും നേട്ടവുമാണ്‌.സ്കൂൾ ഉച്ചഭക്ഷണപരിപാടിക്ക് സഹായകമാവും വിധത്തിൽ പുളി, മാവ്, തുടങ്ങിയ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനുള്ള കനിമധുരം പദ്ധതി വിജയപാതയിലാണ്.പ്രിൻസിപ്പൽ നസീറ. വി,ഹെഡ്മാസ്റ്റർ എം. എൻ രാഘവ,


 പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ ടി. വി. ജനാർദനൻ,പി. ടി. എ. പ്രസിഡന്റ്‌ മാഹിൻ കുന്നിൽ, എസ്. എം. സി ചെയർമാൻ മഹമൂദ് ബള്ളൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വിളവെടുപ്പിൽ അദ്ധ്യാപകരായ അരുൺ. കെ. വി, മാജിദ ടീച്ചർ, സുധീഷ്. കെ. നസീല ടീച്ചർ,ഷുക്കൂർ. വി. പി. അലി അക്ബർ, പി. ടി. എ അംഗങ്ങളായ ഷാഫി,ഹമീദ്,ഇഖ്ബാൽ, ഹമീദ്, ശെരീഫ്, ഷിഹാബ് ചൗക്കി, അബ്ദുള്ള ക്കുഞ്ഞി. സീഡ് ക്ലബ്ബ് അംഗങ്ങളായ ഷാസിൻ അബ്ദുള്ള, അനന്യ, ആയിഷ സന, മുഹമ്മദ്‌ ജഹാൻ തുടങ്ങിയവർ പങ്കെടുത്തു

No comments