JHL

JHL

പ്ലസ് വൺ മൂന്നാം അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം: പ്ലസ് വൺ മൂന്നാം അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 22 ന് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്ന ലിസ്റ്റ് വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് ലഭിച്ച സ്കൂളുകൾ  പരിശോധിക്കുന്നതിനും പ്രവേശന ഒരുക്കങ്ങൾ പൂർത്തിയാക്കാനും വേണ്ടിയാണ് ഒരു ദിവസം നേരത്തെ പ്രസിദ്ധപ്പെടുത്തിയത്.

      ഏകജാലക പ്രക്രിയയിലൂടെയുള്ള ഫൈനൽ അലോട്ട്മെൻറായതിനാൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ സീറ്റ് ലഭിച്ച സ്കൂളുകളിൽ സ്ഥിരപ്രവേശനം നേടണം.

No comments