JHL

JHL

ഉദ്ഘാടനത്തിനൊരുങ്ങി അരിയപ്പാടി ആശുപത്രി കെട്ടിടം

 


പുത്തിഗെ: കാസറഗോഡ് ഡെവലപ്പ് മെന്റ് പാക്കജിൽ ഉൾപ്പെടുത്തി അങ്ങടിമുഗർ അരിയപ്പാടി PHC യ്ക്കു 85ലക്ഷം രൂപയിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ വൈകുന്നേരം വരെ ഉള്ള കിടത്തി ചികിത്സ ആരംഭിക്കണമെന്നും ലാബ് ഉൾപ്പടെ ഉള്ള സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോർജിന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മീറ്റി ചയർമാൻ അബ്‌ദുൾ മജിദ് പൊതു പ്രവർത്തകൻ സന്തോഷ്‌ കുമാർ എന്നിവർ നിവേദനം നൽകിയിരുന്നു.  പുത്തിഗെ, ബദിയടുക്ക, ഏന്മകജെ പഞ്ചായത്തിന്റെ സംഗമ സ്ഥലമായ അരിയപ്പാടി ആശുപത്രിയിൽ 100കണക്കിന് രോഗികൾ ആണ് ദിവസവും ചികിത്സ തേടി എത്തുന്നത് അരിയപ്പാടി, മുണ്ടിത്തടുക എസ് സി കോളനികളും ബീരികുഞ്ജ എസ് ടി കോളനികളും ഉൾപ്പെടുന്ന പ്രദേശമാണെന്നും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന മേഖല ആണെന്നും ലാബ് ഉൾപ്പെടെ ഉള്ള സൗകര്യം ഇല്ലാത്തതു വളരെ ബുദ്ധിമുട്ട് അനുഭവപെടുന്നു എന്നും മന്ത്രിയെ ബോധ്യപ്പെടുത്തി അനുഭാവ പൂർവ്വം പരിഗണിക്കാം എന്നും മന്ത്രി ഉറപ്പു നൽകി തുടർ നടപടികൾക്കായി സംസ്ഥാന ആരോഗ്യ ഡയറക്ടർക്കു കൈമാറിയതായി മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.

No comments