മഹാത്മ കോളേജിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കുമ്പള: കുമ്പള മഹാത്മ കോളേജിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ കെ.എം.എ സത്താർ പതാക ഉയർത്തി.
തുടർന്ന് നടന്ന അധ്യാപക വിദ്യാർത്ഥി സംഗമത്തിൽ വിദ്യാർത്ഥികളുടെ ദേശഭക്തി ഗാന പരിപാടികൾ അരങ്ങേറി.
റംസീന, റിയാബ, കൃതിക, തസ്നിയ, ഷംനാസ് തുടങ്ങിയ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ഉളുവാർ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ കെ.എം.എ സത്താർ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഷമീമ കുത്താർ, സന്ധ്യ, ബിന്ദു, അബ്ദുൽ റഹ്മാൻ, രമ്യ, സൗമ്യ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.
വിദ്യാർത്ഥികളായ മിസ്ബാഹ് സ്വാഗതവും സുഹാന നന്ദിയും പറഞ്ഞു.
Post a Comment