JHL

JHL

ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആസാദി കി ഗൗരവ് യാത്രയ്ക്ക് കുമ്പളയിൽ ഗംഭീര തുടക്കം

കുമ്പള (www.truenewsmalayalam.com): സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട്‌ പി കെ ഫൈസൽ നയിക്കുന്ന ആസ്വാദി കി ഗൗരവ് യാത്രയ്ക്ക് കുമ്പളയിൽ ആവേശകരമായ തുടക്കം. കുമ്പളയിൽ നിന്ന് ആരംഭിച്ചു ആഗസ്റ്റ് പതിനാറിന് തൃക്കരിപ്പൂരിൽ യാത്ര സമാപിക്കും .

രാജ്‌മോഹൻ ഉണ്ണിത്താൻ എം പി യാത്ര ജാഥാ ക്യാപ്റ്റൻ പി കെ ഫൈസലിന്  ദേശീയ പതാക കൈമാറി ഉത്ഘാടനം ചെയ്തു.ഡി സി സി പ്രസിഡണ്ട്‌ പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ജെ എസ് സോമശേഖരൻ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ കർണാടക കോൺഗ്രസ്‌ നേതാക്കളായ വിനയകുമാർ സൊർക്കെ, രമനാഥ റൈ, എകെഎം അഷ്‌റഫ്‌ എം എൽ എ,എൻ എ നെല്ലിക്കുന്ന് എം എൽ എ,കെ പി സി സി സെക്രട്ടറിമാരായ സോണി സെബാസ്റ്റിയൻ, കെ പി കുഞ്ഞിക്കണ്ണൻ, നീലകണ്ഠൻ, എ ഗോവിന്ദൻ നായർ, എം ഹസൈനാർ, സൗമിനി ബാലകൃഷ്ണൻ, പി എ അഷ്‌റഫ്‌ അലി, കെ വി ഗംഗാധരൻ, ഹക്കീം കുന്നിൽ,മീനാക്ഷി ബാലകൃഷ്ണൻ, അരുൺ താപ്പ, സുന്ദര ആരിക്കാടി, കരിമ്പിൽ കൃഷ്ണൻ, സാജിദ് മാവ്വൽ, ലക്ഷ്മണ പ്രഭു, രവിപൂജാരി, നാസിർ മൊഗ്രാൽ, യുത്ത് കോൺഗ്രസ്‌ പ്രസിഡണ്ട്‌, കെ എസ് യു പ്രസിഡണ്ട്‌,  എന്നിവർ സംബന്ധിച്ചു.

ജാഥ മൊഗ്രാൽ പുത്തൂർ, കാസർകോട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഒന്നാം ദിവസം മേൽപറമ്പിൽ സമാപിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് സമാപന യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി മുഖ്യാതിഥിയായി. ഉദുമ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.രാജൻ പെരിയ അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, യുഡിഎഫ് കൺവീനർ എ.ഗോവിന്ദൻ നായർ, നേതാക്കളായ പി.കെ.അഷ്റഫ് അലി, വിനോദ് കുമാർ പള്ളയിൽ വീട്, വി.ആർ.വിദ്യാസാഗർ, പി.വി.സുരേഷ്, ധന്യ സുരേഷ്, മണ്ഡലം പ്രസിഡന്റ് എൻ.ബാലചന്ദ്രൻ, സാജിദ് മൗവ്വൽ എന്നിവർ പ്രസംഗിച്ചു.  
രാവിലെ 9ന് മേൽപ്പറമ്പിൽ നിന്ന് ആരംഭിക്കും.11ന് ഉദുമ, 3ന് പള്ളിക്കര, 4ന് മഡിയൻ ജംക്‌ഷൻ, 5.30 ന് ഹൊസ്ദുർഗ് മാന്തോപ്പ് മൈതാനം ∙ 15ന് രാവിലെ 9.30 ന്  മാന്തോപ്പ് മൈതാനിയിൽ പതാക ഉയർത്തൽ, വി.ടി.ബൽറാം പങ്കെടുക്കും. 12ന് നീലേശ്വരം, 1.30ന് മടക്കര, 4ന് ചെറുവത്തൂർ, 5.30ന് കാലിക്കടവ്. എം.കെ.രാഘവൻ എംപി പങ്കെടുക്കും ∙ 16ന് 2.30ന് തൃക്കരിപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുക്കും.

No comments