JHL

JHL

എലിപ്പനി ബോധവത്കരണ ഹ്രസ്വ ചിത്രം ‘ലെപ്ടോ'ചിത്രികരണം ആരംഭിച്ചു

കുമ്പള: എലിപ്പനി മൂലമുള്ള മരണം തടയുക എന്ന ലക്ഷ്യത്തോടെ കുമ്പള സി.എച്ച് സി നിർമ്മിക്കുന്ന ലെപ്ടോ എന്ന ഹ്രസ്വ ചിത്രത്തിൻ്റെ ചിത്രീകരണം കുമ്പളയിലും പരിസര പ്രദേശത്തും ആരംഭിച്ചു.


സി.എച്ച് സിയിൽ വെച്ച് നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകര റൈ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.


എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.


മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കൈയുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക. തുടങ്ങിയ സന്ദേശങ്ങൾ 5 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ പ്രതിപാദിക്കുന്നു.


പനി ബാധിച്ചവരുടെ സ്വയം ചികിത്സ രോഗം കണ്ടെത്താൻ വൈകിപ്പിക്കുന്നു. ഇത് മരണത്തിലേക്ക് നയിക്കും.


ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫിന്റെതാണ് ചിത്രത്തിന്റെ ആശയം.

സീനിയർ നഴ്സിംഗ് ഓഫീസർ ബിന്ദു ജോജി കഥയും,തിരക്കഥയും നീർവ്വഹിക്കുന്നു.

ജോജി ടി ജോർജ് ആണ്. സംവിധാനം.

ഫാറൂഖ് സിറിയ ക്യാമറയും ചലിപ്പിക്കുന്നു.


ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബാലചന്ദ്രൻ സി.സി,അഖിൽ കാരായി,കെ.കെ.ആദർശ്,ഫാർമസിസ്റ്റ് കെ.ഷാജി,ക്ലാർക്ക് കെ.രവികുമാർ,ജെ പി എച്ച്എൻ എസ് ശാരദ,മാസ്റ്റർ റംസാൻ റാസ്,സ്റ്റാഫ് നഴ്സുമാരായ സജിത,മല്ലിക തുടങ്ങിയവർ അഭിനയിക്കുന്നു.

ഓഗസ്റ്റ് ചിത്രം 25 ന് പുറത്തിറക്കും.


പടം: കുമ്പള സി.എച്ച് സി നിർമിക്കുന്ന എലിപ്പനി ബോധവത്ക്കരണ ഹ്രസ്വ ചിത്രമായ ലെപ്ടോയുടെ സ്വിച്ച് ഓൺ കർമ്മം മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകര റൈ നീർവ്വഹിക്കുന്നു.

No comments