സ്കൂളുകൾക്ക് നാളെ പ്രവർത്തി ദിനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച (20-8-2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നത്. ഓഗസ്റ്റ് 24-ാം തീയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. സെപ്റ്റംബര്‍ 12-ന് ഓണാവധിക്ക് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറക്കും.
Post a Comment