ഇന്ത്യ മുഴുവൻ ബൈക്കിൽ ഒറ്റയ്ക്ക് ചുറ്റിക്കറങ്ങി തിരിച്ചെത്തി കുമ്പളക്കാരി പെൺകുട്ടി
കുമ്പള: രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷി ക്കുന്ന വേളയിൽ ഇന്ത്യ മുഴുവൻ ബൈക്കിൽ ഒറ്റയ്ക്ക് ചുറ്റിക്കറങ്ങി തിരിച്ചെത്തി കുമ്പളക്കാരി പെൺകുട്ടി. കുമ്പളയിലെ പരേതനായ ഡോ. അശോക് ജോഷിയുടേയും അന്നപൂര്‍ണ്ണ ജോഷിയുടേയും മകളായ അമൃത ജോഷിയാണ് ആ പെൺകുട്ടി. ബൈക്കില്‍ രാജ്യം മുഴുവന്‍ ചുറ്റിക്കാണുക എന്ന ലക്ഷ്യത്തോടെ മൂന്നു മാസം മുമ്പാണ് യാത്ര ആരംഭിച്ചത്. അമൃത കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയപ്പോൾ നാട്ടുകാർ വൻ വരവേൽപ് നൽകി സ്വീകരിച്ചു.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സോളോ ലേഡി റൈഡര്‍ അമൃതാ ജോഷിക്കുള്ള ഗോള്‍ഡ് കിംഗ് കുമ്പളയുടെ സ്‌നേഹോപഹാരം എം.ഡി ഹനീഫ് ഗോള്‍ഡ് കിംഗ് നല്‍കി അഭിനന്ദിച്ചു.
Post a Comment