JHL

JHL

രക്തത്തിന് ആവശ്യക്കാർ കൂടുന്നു, ഒപ്പം ക്ഷാമവും:മൊഗ്രാൽ ദേശീയവേദിയുടെ രക്തദാന ക്യാമ്പ് നാളെ.



മൊഗ്രാൽ. ജില്ലയിൽ രോഗികൾക്ക് രക്തത്തിനായി ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് ബ്ലഡ് ബാങ്കുകളിൽ രക്തത്തിന്റെ കുറവ് അനുഭവപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ മൂലം സന്നദ്ധ സംഘടനകളുടെ രക്തദാന ക്യാമ്പുകൾ നടക്കാതെ പോയതാണ് ആവശ്യത്തിന് രക്തം കിട്ടാത്തത്തിന് കാരണമായിരിക്കുന്നത്.ഇത് മൂലം രോഗികൾ ഏറെ പ്രയാസപ്പെടുന്നുമുണ്ട്.


 രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മൊഗ്രാൽ ദേശീയവേദിയും ജനരക്ഷാ കേരളയും സംയുക്തമായി ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് കാസർഗോഡ്, ബ്ലഡ് ഹെല്പ് ലൈൻ കർണാടക എന്നിവയുടെ സഹകരണത്തോടെ ഈ മാസം 18ന് (നാളെ) വ്യാഴാഴ്ച രാവിലെ 9മണി മുതൽ 1മണി വരെ മൊഗ്രാൽ ടൗണിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രക്തദാനം ചെയ്യാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികളായ പ്രസിഡന്റ് സിദ്ദീഖ് റഹ്മാൻ, സെക്രട്ടറി ടി കെ ജാഫർ, ട്രഷറർ മുഹമ്മദ് സ്മാർട്ട്‌ എന്നിവർ അറിയിച്ചു.അറിയിച്ചു.

ഫോൺ :7736774866,9895885748.

No comments