JHL

JHL

90-91എസ്എസ്എൽസി ബാച്ച് മൊഗ്രാൽ സ്കൂളിലെ ക്ലാസ്സ്‌ റൂമു കളിലേക്ക് 17ക്ലോക്കുകൾ നൽകിയത് ശ്രദ്ധേയമായി.

 


മൊഗ്രാൽ: 3പതിറ്റാണ്ട് പിന്നിട്ടിട്ടും മൊഗ്രാൽ സ്കൂളിനോടുള്ള കടപ്പാട് പ്രകടമാക്കി 1990-91ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ ക്ലാസ്സ്‌ റൂമുകളിലേക്ക് 17ക്ലോക്കുകൾ നൽകിയത് വേറിട്ട കാഴ്ചയായി.

ക്ലോക്കുകൾ മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സ്മിത കെ ടി യുടെയും, അധ്യാപകരുടെയും സാനിധ്യത്തിൽ ബാച്ചിന്റെ പ്രതിനിധികളായ സിദ്ദീഖ് റഹ്മാൻ, സി എച് അബ്ദുൽഖാദർ, രിഫായി നട്പ്പളം,ലത്തീഫ് സഖാഫി,മുഹമ്മദ് മാഷ്, അബ്ദുറഹ്മാൻ കോട്ട, ലത്തീഫ് എസ് കെ എന്നിവർ ചേർന്ന് കൈമാറി. ക്ലോക്കുകൾ ക്ലാസ്സ്‌ റൂമുകളിൽ സ്ഥാപിക്കുകയും ചെയ്തു.

സ്കൂളിന്റെ വികസന കാര്യങ്ങളിലും മറ്റും പൂർവ വിദ്യാർത്ഥികൾ കാണിക്കുന്ന ആവേശത്തിൽ അധ്യാപകരും, പിടിഎ, എസ്എംസി കമ്മിറ്റിയും അഭിനന്ദിച്ചു.



No comments