JHL

JHL

മഹാത്മ കോളേജിൽ സൗജന്യ പി എസ് സി കോച്ചിങ് ആരംഭിച്ചു.

 

കുമ്പള: ജില്ലയിലെ പ്രശസ്തമായ ഉപരിപഠനകേന്ദ്രമായ കുമ്പള മഹാത്മ കോളേജിൽ വിദ്യാർത്ഥികൾക്ക് സൗജന്യ പി എസ് സി കോച്ചിങ് ആരംഭിച്ചു. 28 വർഷമായി സമാന്തര വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചു വരുന്ന മഹാത്മ കോളേജ് ജനമൈത്രി പോലീസുമായി സഹകരിച്ച് എസ്.സി., എസ്.ടി വിഭാഗം ഉദ്യോഗാർത്ഥികൾക്ക് സർക്കാർ മേഖലയിൽ വിവിധ ജോലികൾ നേടുന്നതിന് മത്സര പരീക്ഷ പരിശീലനവും വിദ്യാർത്ഥികൾക്ക് പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് ശിൽപശാലകളും സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു കോഴ്സായി പരിശീലനം നടത്തുന്നത് ആദ്യമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

      നിലവിൽ മഹാത്മ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പുതുതായി ചേരുന്ന വിദ്യാർത്ഥികൾക്കുമാണ് പരിശീലനം നൽകുക. ഡിഗ്രി പൂർത്തിയാക്കുന്നതോടെ സർക്കാർ ജോലി ലഭിക്കത്തക്കവിധം റാങ്ക്ലിസ്റ്റിൽ കയറിപ്പറ്റാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ മാനേജ്മെന്റ് ലക്ഷ്യമിടുന്നതെന്ന് പ്രിൻസിപ്പാൾ കെ.എം.എ. സത്താർ പറഞ്ഞു.

വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ഉളുവാർ അധ്യക്ഷത വഹിച്ചു.

സവാദ് മാസ്റ്റർ ക്ലാസെടുത്തു. അധ്യാപകരായ ഇസ്മായിൽ, അനിത, സന്ധ്യ, ഷമീമ, അശോകൻ, അബ്ദുൽ റഹ്മാൻ, രമ്യ, ബിന്ദു, സൗമ്യ തുടങ്ങിയവർ സംബന്ധിച്ചു.


No comments