JHL

JHL

നാടെങ്ങും 76ാമത് സ്വാതന്ത്ര്യ ദിനാഘോഷം അരങ്ങേറി

 കുമ്പള മീപ്പിരി സെന്റർ കൂട്ടായ്മ

കുമ്പള. രാജ്യത്തിന്റെ 76മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കുമ്പള മീപ്പിരി സെന്ററിൽ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ പതാക ഉയർത്തി.

സീനിയർ അംഗം മോണു ഉളുവാർ പതാക ഉയർത്തി. മുഹമ്മദ് ബായിക്കര,ഗുരു അന്നപൂർണ്ണ,ഇർഷാദ് കുട്ടീസ്, നിയാസ് കുമ്പള, നിജീഷ്, ഷിബു ആരിക്കാടി, മുസ്തഫ സൈക്കിൾ , കെ വി അഷ്‌റഫ്‌, സുഹൈൽ എക്സലന്റ് ,ഹരീഷ് അന്നപൂർണ്ണ, വി വി മൂസ മഹർ, അപ്പു ഫിദ,മൻച്ചു ഗ്ലാടിയേറ്റർ,ഉനൈസ് നാനോ, അമ്മി ഴാറ,കരീം വി ബി,ബുള്ളറ്റ് സിറാജ്, റിയാസ് ഫാത്തിമ, സാബു മൊബൈൽ ഹട്ട്, റിസ്‌വാൻ, സുഹൈൽ ഡക്കൻ, ജവാദ്, ലുക്മാൻ മുംബൈ ഫാഷൻ എന്നിവർ സംബന്ധിച്ചു.

------------------

മൊഗ്രാൽ കടവത്ത് അംഗൻവാടിയിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടന്നു.

കുമ്പള ഗ്രാമ പഞ്ചായത്ത്‌ അംഗം റിയാസ് മൊഗ്രാൽ പതാക ഉയർത്തി. പായസവും മധുര പലഹാരവും വിതരണം ചെയ്തു.

തുടർന്ന് വെൽഫെയർ കമ്മിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിന സമ്മേളനം വാർഡ് മെമ്പർ റിയാസ് ഉദ്ഘാടനം ചെയ്തു. ടി.എം ശുഹൈബ് അധ്യക്ഷത വഹിച്ചു. വെൽഫയർ കമ്മിറ്റി കൺവീനർ ടി. കെ അൻവർ സ്വാഗതം ആശംസിച്ചു.ഡോ. ഇസ്മയിൽ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.

ഖലീൽ എം, ഇർഫാൻ യു. എം, അഷ്‌റഫ്‌ നിർമ്മൽ, ഷഹീറലി ശിഹാബ്, എം. എസ് അഷ്‌റഫ്‌,എസ്. എ മുഹമ്മദ്‌, അബ്ദുല്ല കെ.ടി, ഹമീദ് കെ.കെ, ഷബീർ എം. എ, ഖൈറുന്നിസ, ഗീത.കെ പ്രസംഗിച്ചു. അംഗനവാടി വർക്കർ താര കെ.എസ് നന്ദി പറഞ്ഞു.


------------------

കുമ്പള കോൺഗ്രസ് ഭവനിൽ സുന്ദര ആരിക്കാടി പതാക ഉയർത്തി.

കുമ്പള. രാജ്യത്തിന്റെ 75-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കുമ്പള ബ്ലോക്ക്‌- മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ഭവനിൽ പതാക ഉയർത്തി.

 ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം സുന്ദര അരിക്കാടി പതാക ഉയർത്തി. ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു, മണ്ഡലം പ്രസിഡണ്ട് രവി പൂജാരി, ഭാരവാഹികളായ ബഷീർ അഹ്മദ് സിദ്ദീഖ്, ഉമേശ് മാസ്റ്റർ, ദാസൻ കടപ്പുറം, പൃഥ്വിരാജ് ഷെട്ടി, രമേശ് ഗാന്ധിനഗർ, ലോകനാഥ് ഷെട്ടി എന്നിവർ സംബന്ധിച്ചു.

------------------

മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്ബ്

മൊഗ്രാൽ: മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ ടൗണിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.. ദുബൈ മൊഗ്രാൽ മുസ്‌ലിം ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡൻ്റു കെ. എം അബ്ദുല്ല സ്പിക്ക് പതാക ഉയർത്തി.. മധുര പലഹാരങ്ങൾ വിതരണം ചെയ്തു..ചടങ്ങിൽ പ്രസിഡൻ്റ് അഷ്റഫ് കെ. വി അധ്യക്ഷത വഹിച്ചു. ലിയാഖത്ത് പ്രതിജ്ഞ ചൊല്ലികൊടുത്തു.. മൊഗ്രാൽ സ്കൂൾ വിദ്യാർഥിനികൾ ദേശീയ ഗാനം ആലപിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. റിയാസ്, സിദ്ദിഖ് റഹ്മാൻ, താജുദ്ദീൻ എം, എന്നിവർ പ്രസംഗിച്ചു. സെഡ്. എ. മൊഗ്രാൽ സ്വാഗതവും എം പി അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു 

ആഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

------------------

ലഹരി നിർമാധന സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റി 75 സ്വാതന്ത്ര ദിനം ആഘോഷിച്ചു.

ജില്ലാ പ്രസിഡന്റ് മൂസാൻ പാട്ടില്ലത്ത് പതാക ഉയർത്തി നീലേശ്വരം നഗരസഭ പ്രതിപക്ഷ നേതാവ് ഈ സജീർ നൊപ്പം സല്യൂട്ട് സ്വീകരിച്ചു ലഹരിക്കെതിരെ, അഴിമതിക്കെതിരെ, അക്രമത്തിനെതിരെ ശക്തിയായി പോരാടുമെന്ന് പ്രതിജ്ഞ എടുത്തു . ഈ സജീർ പ്രതിജ്ഞ ക്ക് നേത്രത്വം നൽകി . LNS ജില്ലാ സെക്രട്ടറി Dr,TM സുരേന്ദ്രനാഥൻ അധ്യക്ഷത വഹിച്ചു അദ്വായ്ത് ഗോപാലൻ , മിഥുൻ , ജോർജ് എന്നിവർ സംസാരിച്ചു

------------------

ജി വി എച്ച് എസ് എസ് മൊഗ്രാൽ

മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ രാജ്യത്തിന്റെ 76 ആം സ്വാതന്ത്ര്യദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 09:30 ന് ഹെഡ്മിസ്ട്രസ് സ്മിത. കെ. ടി പതാക ഉയർത്തി. 

രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കായി പ്രവർത്തിച്ച ധീരദേശാഭിമാനികളുടെ വേഷം ധരിച്ചെത്തിയ ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾ പരിപാടിയുടെ മുഖ്യാകർഷണമായി. ദേശഭക്തിഗാനങ്ങൾ, സ്വാതന്ത്ര്യസമരചരിത്രം ഓർമ്മിപ്പിച്ച വിവിധഭാഷകളിലുള്ള പ്രസംഗങ്ങൾ, സംഗീതശിൽപം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നിറഞ്ഞ സദസ്സ് ആഘോഷത്തിന് പൊലിമയേകി. 

പി. ടി. എ പ്രസിഡന്റ് സയ്യിദ് ഹാദി തങ്ങൾ, വൈസ് പ്രസിഡന്റ് എം. എച്ച്. മുഹമ്മദ്, എസ്. എം. സി വൈസ് ചെയർമാൻ എം. എം. റഹ്മാൻ, സെഡ്. എ. മൊഗ്രാൽ, താജുദ്ദീൻ മൊഗ്രാൽ, സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ തുടങ്ങിയവർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് സ്മിത. കെ. ടി. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഖാദർ മാഷ് നന്ദിയും പറഞ്ഞു.

------------------

എം എസ് സ്മാരക ഗ്രന്ഥാലയം

മൊഗ്രാൽ : എം എസ് മൊഗ്രാൽ സ്മാരക ഗ്രന്തലയം സ്വതന്ത്രദിനം ആഘോഷിച്ചു. കുമ്പള പഞ്ചായത്ത് മെമ്പർ റിയാസ് പതാക ഉയർത്തി. തുടർന്ന് ലൈബ്രറി പ്രസിഡന്റ്‌ സിദ്ദിഖലി മൊഗ്രലിന്റെ ആദ്യക്ഷതയിൽ നടന്ന പരിവാടി ഡോ: കെ എ കദേർ ഉൽഘടനം ചെയ്തു. മെമ്പർ റിയാസ് മുഖ്യപ്രഭാഷണം നടത്തി. സിദ്ദിഖ് റഹ്മാൻ, രഘു,പൃജു കെ,ഹമീദ്, മീശൽ, അഭിനവ്, ഹനീഫ, നിഹാൽ എന്നിവർ പ്രസംഗിച്ചു. പവാസ് ഇബ്രാഹിം സ്വാഗതവും സകീർ അശ്ശാഫി നന്ദിയും പറഞ്ഞു.

------------------

മൊഗ്രാൽ എവർഷൈൻ സ്കൂൾ

മൊഗ്രാൽ. മൊഗ്രാൽ എവർഷൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

 രാവിലെ സ്കൂൾ പരിസരത്ത് സ്കൂൾ ചെയർമാൻ എ എം സിദ്ദിഖ് റഹ്മാൻ പതാക ഉയർത്തി. എം എ മൂസ, മുഹമ്മദ് അബ്ക്കോ, ശംസു ബാദ്രിയാനഗർ, ഫാറൂഖ് കൊടിയമ്മ, അധ്യാപികമാരായ ഷഹല, മുനവിറ, കുബ്ര, സുസ്‌ന, സഫീദ എന്നിവർ സംബന്ധിച്ചു.

 തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്എംസി ചെയർമാൻ കെ എം മുഹമ്മദ് ,വൈസ് ചെയർമാൻ എം എം റഹ്മാൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.


ഫോട്ടോ: മൊഗ്രാൽ എവർഷൈൻ കോളേജിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ സ്കൂൾ ചെയർമാൻ എ എം സിദ്ദീഖ് റഹ്മാൻ പതാക ഉയർത്തുന്നു.


------------------

മൊഗ്രാൽ മീലാദ് നഗർ

മൊഗ്രാൽ. രാജ്യത്തിന്റെ 75-മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ ഭാഗമായി മൊഗ്രാൽ മീലാദ് നഗറിൽ മീലാദ് ട്രസ്റ്റ്‌ ഗൾഫ് കമ്മിറ്റി പ്രതിനിധി മമ്മുണു-ഹസൈനാർ പതാക ഉയർത്തി.

എം എ മൂസ, ടി പി മുഹമ്മദ്, എം പി അബ്ദുൽഖാദർ, ടി പി ഫസൽ, മിദ്‌ലാജ്, ഹാഷിർ, ഹാദി, മൈഷൂഫ് എന്നിവർ സംബന്ധിച്ചു.

No comments