JHL

JHL

ഹയർ സെക്കൻ്ററി അലോട്ട്മെൻ്റ് മുൻരീതി പുനഃസ്ഥാപിക്കുക : ടീൻസ്പേസ് വിദ്യാർഥി സമ്മേളനം


കാസർകോട് : ഹയർ സെക്കൻ്ററി അലോട്ട്മെൻ്റ് മുൻരീതി പുനഃസ്ഥാപിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കാസർകോട് ജില്ലാ സമിതി ചെർക്കളയിൽ സംഘടിപ്പിച്ച ടീൻസ്പേസ് സെക്കൻ്ററി വിദ്യാർഥി സമ്മേളനം ആവശ്യപ്പെട്ടു. ഈ വർഷത്തെ ഹയർ സെക്കൻ്ററി പ്രവേശന നടപടിക്രമങ്ങൾ പതിവിന് വിപരീതമായിട്ടാണ് മുന്നോട്ട് പോകുന്നത്‌. സാധാരണ മെറിറ്റ് അലോട്ട്മെൻ്റുകൾ കഴിഞ്ഞതിന് ശേഷമാണ് കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള സംവരണ സീറ്റുകളിൽ അഡ്മിഷൻ നടപടികൾ നടക്കാറുള്ളത്. എന്നാൽ ഈ വർഷം ഒന്നാം അലോട്ട്മെൻ്റ് കഴിഞ്ഞയുടനെ സംവരണ സീറ്റുകളിൽ അലോട്ട്മെൻ്റ് നടത്തുന്നത് സംവരണ ലക്ഷ്യം തന്നെ അട്ടിമറിക്കാനിടയാക്കുന്നു. ഇത് മൂലം മാർക്ക് കുറവുള്ള എന്നാൽ സംവരണ ആനുകൂല്യമുള്ള വിദ്യാർഥികളുടെ അവസരം നഷ്ടമാകും എന്നതിനാൽ അഡ്മിഷൻ നടപടികൾ പഴയ പ്രകാരം തന്നെ മുന്നോട്ടു നീക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം എൻ.എ .നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡൻറ് ഡോ: ഫാരിസ് മദനി അധ്യക്ഷനായി.  

വിസ്ഡം സ്റ്റുഡൻ്റ്സ് സംസ്ഥാന പ്രസിഡൻറ് അർഷദ് അൽ ഹികമി, വിസ്ഡം ജില്ലാ പ്രസിഡൻ്റ് അബൂബക്കർ കൊട്ടാരം ,വിസ്ഡം യൂത്ത് ജില്ലാ പ്രസിഡൻ്റ് അഫീഫ് മദനി ,സഫ് വാൻ പാലോത്ത് ,റഈസ് പട്ല ജാവിദ് കാഞ്ഞങ്ങാട് ,

റുവൈസ് നെല്ലിക്കുന്ന് പ്രസംഗിച്ചു.

വിവിധ സെഷനുകളിലായി റഫീഖ് മൗലവി ,അബ്ദുല്ല അൽ ഹികമി, അഷ്കർ സലഫി ,അസ് ബക് അൽ ഹികമി, അഫ്താബ് നിസാർ ,അസ്ഹർ ചാലിശ്ശേരി ,അഫ് ലഹ് ഇബ്നു മുഹമ്മദ് ,നൗഫൽ ഒട്ടുമ്മൽ ,സഈദ് നബ്ഹാൻ മുഹമ്മദ് , യാസിർ അൽ ഹികമി, ശഫീഖ് സ്വലാഹി ,അനീസ് മദനി കൊമ്പനടുക്കം എന്നിവർ പ്രഭാഷണം നടത്തി .ക്വിസ്സ് ടൈം ,ഈണം, ഹലാവതുൽ ഖുർആൻ തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു. രണ്ടായിരത്തിലധികം കൗമാര വിദ്യാർത്ഥികൾ പങ്കെടുത്തു .


Photo :വിസ്ഡം സ്റ്റുഡൻ്റ്സ് സംഘടിപ്പിച്ച ടീൻ സ്പേസ് ജില്ലാ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം എൻ.എ .നെല്ലിക്കുന്ന് എം.എൽ.എ ഉൽഘാടനം ചെയ്യുന്നു


മീഡിയ കൺവീനർ

ഫോൺ :8129941581

No comments