JHL

JHL

എസ്.വൈ.എസ് മഞ്ചേശ്വരം മേഖല സംഗമം


മഞ്ചേശ്വരം : എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി മേഖലാതലങ്ങളിൽ സംഘടിപ്പിക്കുന്ന നേതൃസംഗമത്തിന് ഒരുങ്ങുന്നതിനായി മഞ്ചേശ്വരം മേഖലാ കമ്മിറ്റി പ്രവർത്തകരുടെ സംഗമം നടത്തി. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കടമ്പാർ അബ്ദുൾ റഹിമാൻ ഹാജി അധ്യക്ഷനായി. മഞ്ചേശ്വരം മേഖല നേതൃസംഗമം സെപ്റ്റംബർ രണ്ടിന് വൈകിട്ട് മൂന്നിന് ഹൊസങ്കടിയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സമസ്ത കേന്ദ്ര മുശാവറ ട്രഷററും പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രൊഫസറുമായിരുന്ന ചേലക്കാട് മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തിൽ ജില്ലാ കമ്മിറ്റി അനുശോചിച്ചു. അബൂബക്കർ മൗലവി, ഇബ്രാഹിം മുസ്‌ലിയാർ, മുഹമ്മദ് ഫൈസി, സഫ ഇബ്രാഹിം ഹാജി, ബി.എസ്.ഇബ്രാഹിം, അബ്ദുള്ള അസ്ഹരി, ബശീർ അസ്ഹരി, സിദ്ദിഖ് അരിമല എന്നിവർ സംസാരിച്ചു.



No comments