JHL

JHL

എം എസ് എഫ് നഖ്‌ശേ ഖദം സമാപന സമ്മേളനം പോസ്റ്റർ പ്രകാശനം ചെയ്തു


മഞ്ചേശ്വരം: എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ഒരു വർഷം നീണ്ടു നിന്ന കാമ്പയിനിന്റെ സമാപന സമ്മേളനം ആഗസ്ത് 31 നു മൊർത്താണ എ എഛ് പാലസിൽ നടക്കും

  ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഇൻഡോർ സമ്മേളനത്തിൽ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ നിന്നു മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത ആയിരത്തോളം പ്രതിനിധികൾ സംബന്ധിക്കും.

സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം കാസറഗോഡ് സി എച് സെന്റർ ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള നിർവ്വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രെട്ടറി റഹ്മാൻ ഗോൾഡൻ ,എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ,വൈസ് പ്രസിഡന്റ് സഹദ് അംഗഡിമൊഗർ,സെക്രട്ടറി റഹീം പള്ളം ,മണ്ഡലം പ്രസിഡന്റ് സവാദ്‌ അംഗഡിമൊഗർ,ജനറൽ സെക്രട്ടറി മുഫാസി കോട്ട,ജംഷീർ മൊഗ്രാൽ,സർഫ്രാസ് ബന്ദിയോട്,അൻസാർ വോർക്കാടി,നാസർ എം ജീ സംബന്ധിച്ചു

No comments