JHL

JHL

സ്വാതന്ത്ര്യ ദിനം : കുടുംബശ്രീ ജില്ലയിൽ നിർമ്മിച്ചത് ഒന്നര ലക്ഷത്തോളം പതാകകൾ

കാസർകോട് : സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ഹർ ഘർ തിരംഗ പരിപാടിക്കായി കുടുംബശ്രീ ജില്ലയിൽ ഒന്നരലക്ഷം ദേശീയപതാകകൾ നിർമിച്ചു. ദേശീയപതാകകളുടെ വിതരണോദ്ഘാടനം കളക്ടർ സ്വാഗത് ആർ.ഭണ്ഡാരി നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ ദേശീയപതാക കളക്ടർക്ക് കൈമാറി. 152 കുടുംബശ്രീ യൂണിറ്റുകൾക്കായിരുന്നു ദേശീയപതാക നിർമിക്കാനുള്ള ചുമതല. വ്യാഴാഴ്ച വൈകീട്ടോടെ മുഴുവൻ പതാകകളും തദ്ദേശസ്ഥാപനങ്ങൾ മുഖേന സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും പൊതുജനങ്ങൾക്കിടയിലും വിതരണംചെയ്യും.

No comments