JHL

JHL

ഒന്നര ലക്ഷം രൂപ വില വരുന്ന പാന്‍ മസാലയുമായി ഒരാള്‍ അറസ്റ്റില്‍


വിദ്യാനഗർ: ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ “ക്ലീൻ കാസറഗോഡ്” ന്റെ ഭാഗമായി കാസർഗോഡ്‌ ഡി വൈ എസ് പി വി വി മനോജ്‌ ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 20.08.2022 ന് ഉളിയത്തടുക്കയിൽ വെച്ച് വിദ്യാനഗർ ഇൻസ്‌പെക്ടർ അനൂബ് കുമാർ ഇ, എസ് ഐ പ്രശാന്ത്‌ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ KL 02 BJ 1246 നമ്പർ സ്വിഫ്റ്റ് കാറിൽ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന ഒന്നര ലക്ഷം രൂപ വിലവരുന്ന 12,787 പാക്കറ്റ് പാൻമസാല പിടികൂടി. അബ്ദുൾ ആരിഫ് (25) S/o ഹനീഫ, ചൂരി എന്നയാളെ അറസ്റ്റ് ചെയ്തു. എസ് ഐ വിജയൻ മേലേത്ത്,എസ് സി പി ഒ മാരായ പ്രതാപ്, പ്രതീപ്, സി പി ഒ അബ്ദുൾ സലാം, റോജൻ, ഗണേഷ്,ജനമൈത്രി ബീറ്റ് ഓഫിസർ വേണുഗോപാൽ, ഡ്രൈവര്‍ എസ് സി പി ഒ നാരായണൻ ഹോം ഗാർഡ് ബിജു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

No comments