JHL

JHL

ഭരണകൂടത്തിന് മുന്നിൽ സ്വാതന്ത്ര്യം അടിയറവെക്കില്ല: പി ആർ സിയാദ്


കുമ്പള: നമ്മുടെ രാജ്യത്തിന്റെ ബഹു മതങ്ങളെയും വിശ്വാസങ്ങളെയും വ്യത്യസ്ഥ ഭാഷകളെയും ഒരു വിശാല രാഷ്ട്രത്തിലെ സമൂഹങ്ങളെ ഒരു പൊതു ക്ഷേമത്തിന്

ഏകീകരിക്കാനുള്ള ഒരു രാഷ്ട്രീയ ദർശനമാണ് സെക്കുലറിസം, എന്നാൽ ഇതിനെ തകിടം മറികച്ച്

ചിന്തിക്കാനും,വിശ്വാസിക്കാനും,പറയാനുമുള്ള സ്വാതന്ത്ര്യത്തെ പോലും വംശീയതയിലൂടെ ഒരു ഭാഗത്ത് തടയുകയും ചെയ്യുന്നവർക്ക് മുന്നിൽ നമ്മുടെ സ്വാതന്ത്ര്യം അടിയറവെക്കില്ലായെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് പറഞ്ഞു.

രാജ്യം ഭരിക്കുന്നത് വിദ്വേശത്തിന്റെ ശക്തികളാണ് രാജ്യത്തെ ഒറ്റുകൊടുത്ത,

ദേശീയപതാകയെ അംഗീകരിക്കാത്ത സംഘ്പരിവാർ വലിയ വായയിൽ പതാകയെ പറ്റി സംസാരിക്കുന്നത് സംശയിയിക്കേണ്ടകാര്യമാണ്, 

ഒരു ഭാഗത്ത് ദേശീയതയും രാജ്യസ്നേഹവും പറയുന്നവർ രാജ്യത്തിന്റെ എല്ലാ വിഭവങ്ങളും അദാനി അംബാനി പോലുള്ളവർക്ക് വിൽക്കുന്നത് നാം കാണുന്നു മറുഭാഗത്ത് പൗരന്മാരെ തമ്മിലടിപ്പിച്ചും,ഓപ്പറേഷൻ താമരയിലൂടെ ഫെഡറൽ സംവിധാനം തകർത്തുകൊണ്ടും അധികാരം സ്ഥാപിക്കുകയുമാണ് രാജ്യം ഭരിക്കുന്ന ആർഎസ്എസ് ഭരണകൂടം ചെയ്യുന്നതെന്നും അദ്ദേഹംപറഞ്ഞു.


എസ്ഡിപിഐ കാസർകോട് ജില്ലാ കമ്മിറ്റി കുമ്പളയിൽ സംഘടിപ്പിച്ച 'ആസാദി സംഗമം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര അധ്യക്ഷതവഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി മുനീർ എ എച്ച് സ്വാഗതം

പറഞ്ഞു ഭരണഘടന ആമുഖം

ജില്ലാ സെക്രട്ടറി അഹമ്മദ് ചൗക്കി അവതരിപ്പിച്ചു എസ്ഡിറ്റിയു ജില്ലാ പ്രസിഡൻറ് സകരിയ കുന്നിൽ,ജില്ലാ വൈസ് പ്രസിഡൻറ് ഇഖ്ബാൽ ഹൊസങ്കടി,ജില്ലാ ഖാജാഞ്ചി ആഷിഫ് ടിഐ,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി, മണ്ഡലം പ്രസിഡണ്ട് അഷ്റഫ് ബഡാജെ സംസാരിച്ചു.

No comments