JHL

JHL

മണിയംപാറ ഷിറിയ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

              
കുമ്പള: മണിയംപാറ ഷിറിയ അണക്കെട്ടിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി.

        മുഹിമ്മാത്ത് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയും ചള്ളങ്കായം കൊച്ചി അബ്ദുല്ലയുടെ മകനുമായ മുഹമ്മദ് ജിസ്വാവാദിനെ(17)യാണ് വെള്ളത്തിൽ കാണാതായത്. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് ബൈക്കുകളിലായി ഇവിടെ കുളിക്കാനെത്തിയ ഏഴ് സുഹൃത്തുക്കളിലൊരാളായിരുന്നു ജിസ് വാദ്. 

        വിവരമറിഞ്ഞ് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി. ഏറെ നേരത്തെ തെരച്ചിലിന് ശേഷം മടങ്ങി. പുഴയിൽ പല സ്ഥലത്തായി നാട്ടുകാർ അന്വേഷണം നടത്തി വരുന്നുണ്ട്.

No comments