JHL

JHL

തുളു അക്കാദമി പുന:സംഘടിപ്പിച്ചു ; കെ ആർ ജയാനന്ദ ചെയർമാൻ

 

കാസർകോട്‌ :സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള കേരള തുളു അക്കാദമി പുന:സംഘടിപ്പിച്ചു. കെ ആർ ജയാനന്ദയാണ്‌ ചെയർമാൻ. രാഷ്‌ട്ര കവി മഞ്ചേശ്വരം ഗോവിന്ദ പൈ സ്‌മാരക കമ്മിറ്റി സെക്രട്ടറിയാണ്‌ ജയാനന്ദ. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം, കാസർകോട്‌ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കാസർകോട് സഹകരണ അസി. രജിസ്ട്രാർ എ രവീന്ദ്രയാണ് സെക്രട്ടറി. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എ കെ എം അഷ്റഫ് എംഎൽഎ, കലക്ടർ സ്വാഗത് ആർ ഭണ്ഡാരി എന്നിവരാണ് ഔദ്യോഗിക അംഗങ്ങൾ. വോർക്കാടി പഞ്ചായത്ത് പ്രസിഡന്റ് ഭാരതി സുള്ള്യമേ, പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് ജയന്തി, അഡ്വ. ജി ചന്ദ്രമോഹൻ, കൃഷ്ണവേണി, ജോസഫ് ക്രാസ്റ്റ, സി കെ അജിത് ചിപ്പാർ, ഉദയ സാരംഗ് എൺമകജെ, ഗണേഷ് കാജവ, കെ ഭുജംഗഷെട്ടി, എ ചന്ദ്രശേഖരൻ, അബ്ദുള്ള പൈവളിഗെ, ഗംഗാധരൻ ദുർഗിപ്പള്ള എന്നിവരാണ് അംഗങ്ങൾ.

No comments