നെല്ലിക്കുന്ന് ഹാർബറിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കാസർകോട്: നെല്ലിക്കുന്ന് ഹാർബറിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മന്നിപ്പാടി വിവേകാനന്ദ നഗറിലെ പരേതനായ ചിദംബരത്തിന്റെ മകൻ രാജേഷിന്റെ (48) മൃതദേഹമാണ് ഇന്നലെ പുലർച്ചെ ഹാർബറിനു സമീപത്തു നിന്നു കണ്ടെത്തിയത്. തീരദേശ പൊലീസും കാസർകോട് ടൗൺ പൊലീസും നടത്തിയ തിരച്ചിലിലാണു കസബ കടപ്പുറത്തെ നെല്ലിക്കുന്ന് ഹാർബറിനു സമീപം ചന്ദ്രഗിരിപ്പുഴയിൽ നിന്ന് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് ഒരു ബന്ധുവിന്റെ കൂടെ ചൂണ്ടയിടുന്നതിനായി നെല്ലിക്കുന്ന് ഹാർബറിലേക്ക് രാജേഷ് പോയത്. പാറക്കട്ട പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ സ്മിത (അങ്കണവാടി ജീവനക്കാരി, മധൂർ). മക്കൾ അശ്വൻരാജ്, അശ്വിതരാജ്. ചന്ദ്രാവതിയാണ് അമ്മ. സഹോദരൻ മഹേഷ് (ഗൾഫ്).
Post a Comment