JHL

JHL

മംഗളൂരു ഡയറി ജോലി തട്ടിപ്പ്: മൂന്നു പേർകൂടി പിടിയിൽ

 

മംഗളൂരു(www.truenewsmalayalam.com) : കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) മംഗളൂരു ഡയറിയിൽ ജോലി വാഗ്ദാനം ചെയ്ത് 138 പേരിൽ നിന്ന് 3 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു.

 പടീൽ അൽപെ സ്വദേശിനി ചന്ദ്രാവതി (36), ബെംഗളൂരു ഇലക്ട്രോണിക് സിറ്റി ദൊഡ്ഡത്തോഗുരുവിലെ ന്യൂ എലൈറ്റ് അപ്പാർട്മെന്റിലെ താമസക്കാരനായ സുരേന്ദ്ര റെഡ്ഡി (35), പുത്തൂർ ബൽനാട് സ്വദേശി ബി.രമേശ് പൂജാരി (41) എന്നിവരെയാണ് മംഗളൂരു ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

 കേസിലെ  മുഖ്യപ്രതിയായ രാം പ്രസാദ് റാവുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ  മൂഡബിദ്രി പൊലീസ്‌ ഒരു തവണ കസ്റ്റഡിയിൽ എടുത്തപ്പോൾ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി ഇടപെട്ടാണു വിട്ടയച്ചതെന്നും ഇയാൾക്കു മന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും തട്ടിപ്പിനിരയായവർ ആരോപിച്ചു.

 അറസ്റ്റിലായ 3 പേരെയും കോടതി റിമാൻഡ് ചെയ്തു.

No comments