ഓട്ടോയില്‍ മാരകായുധങ്ങളുമായി കറങ്ങുകയായിരുന്ന യുവാവിനെ കസ്റ്റഡിയില്‍ നിന്നും ബലമായി മോചിപ്പിച്ച സംഭവത്തില്‍ മൂന്നുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും റിവോള്‍വറിന്റെ തിരയും മെഗസിനും പിടികൂടി.
മഞ്ചേശ്വരം: ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ 15.08.2022 തിയ്യതി 18.00 മണിക്ക് ഉപ്പള മജല്‍ എന്ന സ്ഥലത്ത് നിന്ന് മാരക ആയുധങ്ങളുമായി ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന 3 പേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് റിവോള്‍വറില്‍ ഉപയോഗിക്കുന്ന തിരയും മഗസിനും കണ്ടെടുത്തു. മുഹമ്മദ് റഹിസ്(25) മുഹമ്മദ് ഹനീഫ്(40), മുഹമ്മദ് റിയാസ്(40) എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട അയാസ് എന്ന ഒന്നാം പ്രതിയെയും തോക്ക് ഉള്‍പ്പെടെ ഉള്ള ആയുധങ്ങളും പിടികൂടാനായി കാസറഗോഡ് ഡി വൈ എസ് പി വി വി മനോജിന്റെ നേതൃത്വത്തില്‍ വ്യാപകമായ അന്വേഷണം നടത്തി വരികയാണ്
Post a Comment