ദേശിയ പാത വികസനം ; മന്ത്രി മുഹമ്മദ് റിയാസ് മഞ്ചേശ്വരത്ത് സന്ദർശനം നടത്തി
മഞ്ചേശ്വരം: ദേശീയ പാതാ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി മഞ്ചേശ്വരത്ത് പൊതുമരാമത്ത് ടൂറിസം യുവജന കാര്യവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സന്ദർശനം നടത്തി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എ.കെ.എം അഷ്റഫ് എം.എൽ എ, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു. ദേശീയപാതാ അതോറിറ്റി റീജ്യണൽ ഓഫീസർ ബി.എൽ മീണ മന്ത്രിയെ സ്വീകരിച്ചു. എന്‍എച്ച്എഐ (കണ്ണൂർ ) പ്രൊജക്ട് ഡയറക്ടര്‍ പുനില്‍ കുമാര്‍, മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Post a Comment