JHL

JHL

സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച കർഷകൻ: ശിവാനന്ദ പൂജാരിയെ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

 


കുമ്പള. സംസ്ഥാന സർക്കാരിന്റെ 2021-22 വർഷത്തെ ഏറ്റവും മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് നേടിയ പേരാൽ-കണ്ണൂർ ബളക്കിലാ ഹൗസിൽ ശിവാനന്ദ പൂജാരിയെ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി വീട്ടിൽചെന്ന് ആദരിച്ചു.

 നാളികേരവും, അടയ്ക്കയും,നെല്ലും, പച്ചക്കറികളും തന്റെ ഉടമസ്ഥതയിലുള്ളതും, പാട്ടത്തിനെടുത്തതുമായ പന്ത്രണ്ടോളം ഏക്കർ സ്ഥലത്താണ് ശിവാനന്ദ യും ജേഷ്ഠൻ ചന്ദ്രഹാസ യും കൂടി കൃഷി ചെയ്തു വരുന്നത്. ശിവാനന്ദന് തൊഴിലിൽ ചേരാത്തതായി ഒന്നുമില്ല. കൃഷികൾക്ക് പുറമെ കോഴികളും, മുയലുകളും, മീനുകളും, പശുവും, പോത്തുകളും, കാസറഗോഡൻ കുള്ളൻ പശുക്കളും എല്ലാം ശിവനന്ദന്റെ കൃഷിത്തോട്ടത്തിലുണ്ട്. എല്ലാത്തിനെയും മികച്ചരീതിയിൽ പരിപാലിക്കുന്ന ശിവാനന്ദൻ കാർഷികവൃത്തിയിൽ നിന്ന് കിട്ടുന്ന വരുമാനം തന്നെയാണ് ഈ മാതൃകാ കർഷക കുടുംബത്തിന്റെ ജീവനോപാധി. ഇതു തന്നെയാണ് സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് നേടിയെടുക്കാൻ സഹായകമായതും.

 ശിവാനന്ദ പൂജാരിയെ  വീട്ടിൽ ചെന്നാണ് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ആദരിച്ചത്.  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി ശിവാനന്ദയെ ഷാൾ അണിയിച്ചു. ഭാരവാഹികളായ പൃഥ്വിരാജ് ഷെട്ടി,  ഡോൾഫിൻ ഡിസൂസ, രമേശ്‌ ഗാന്ധി നഗർ, തോമസ് ഡിസൂസ എന്നിവർ സംബന്ധിച്ചു.

No comments