JHL

JHL

തദ്ദേശ സ്ഥാപനങ്ങളുടെ ഗ്രാൻ്റ് വെട്ടിച്ചുരുക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് യു ഡിഎഫ് ധർണ

കാസർകോട് : യു.ഡി.എഫ്. കാസർകോട് മുനിസിപ്പൽ കമ്മിറ്റി നടത്തിയ ധർണ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്ഥാപനങ്ങളുടെ ഗ്രാന്റുകൾ വെട്ടിച്ചുരുക്കുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. കെ.എം.ബഷീർ അധ്യക്ഷനായി. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., അർജുൻ തായലങ്ങാടി, എ.എം.കടവത്ത്, കരുൺ താപ്പ, ആർ.ഗംഗാധരൻ, കെ.ഖാലിദ്, വി.എം.മുനീർ, സഹീർ ആസിഫ്, അബ്ബാസ് ബീഗം എന്നിവർ സംസാരിച്ചു.

No comments