JHL

JHL

മഅ്ദനി രാഷ്ട്രീയ, സമുദായ നേതൃത്വം മൗനം വെടിയണം പിഡിപി



കാസറഗോഡ് :അവർണ മർദിത പിന്നോക്ക ജനാവിഭാഗത്തിന്റെ മോചനത്തിന്ന് വേണ്ടി യും ഫാസിസ്റ്റു ഭരണ കൂട ഭീകര തക്കെതിരെയും തന്റെ നാവിനെ പടവാളാക്കി പോരാടിയ ഒറ്റക്കാരണം കൊണ്ട് കള്ളക്കേസുകൾ ചുമത്തി പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി യെ ഇല്ലായിമ ചെയ്യാൻ അധികാരങ്ങളെയും നീതിപീഠങ്ങളെയും ദുരുപയോഗം ചെയ്ത് കൊണ്ടിരിക്കുന്ന ഭരണ കൂട ഭീകരതക്കെതിരെ മതേതര രാഷ്ട്രീയ നേതൃത്വവും സമുദായ സംഘടന നേതൃത്വ വും മൗനം വെടിയാനും അബ്ദുൽ നാസർ മഅ്ദനിയുടെ നീതിക്ക് വേണ്ടി ശബ്ദിക്കാനും തയ്യാറാവണമെന്ന് പിഡിപി കാസറഗോഡ് ജില്ലാധ്യക്ഷൻ എസ് എം ബഷീർ അഹമ്മദ് ആവശ്യപ്പെട്ടു കേരളത്തിലെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത നേതൃത്വവും മഅ്ദനി വിഷയത്തിൽ തുടരുന്ന മൗനം അപകടകാരമാണ് മഅ്ദനി മുന്നോട്ട് വെച്ച ആശയവും അവർണ രാഷ്ട്രീയ മുന്നേറ്റത്തെയും തകർക്കാൻ സവർണ ഫാസിസത്തിനോട് സന്ധിയാകാൻ തയ്യാറായ കപട മതേതരത്വംആണ് മഅ്ദനിയുടെ ജീവനൊടുക്കാൻ വർഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ചത് എന്ന യാഥാർഥ്യം കേരളം മറക്കുന്നില്ല പൊറുക്കുന്നുമില്ല എന്ന തിരിച്ചറിവ് ഉണ്ടാവണം എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു മഅ്ദനിയുടെ ജീവൻ സംരക്ഷിക്കാനും അദ്ദേഹത്തിന് അർഹത പെട്ട നീതി ക്ക് വേണ്ടി ഐക്യപ്പെടാൻ മതേതര പ്രസ്ഥാനങ്ങളും സമുദായ സംഘടനകളും മാധ്യമ രംഗത്തെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തകരും മുഴുവൻ മനുഷ്യ സ്നേഹികളും കൈകോർക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു

No comments