JHL

JHL

പ്രവീൺ നെട്ടാരു വധം : മൂന്ന് പേർ കൂടി അറസ്റ്റിൽ


മംഗളൂരു : സുള്ള്യ ബെല്ലാരെയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയകേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. സുള്ള്യയിലെ ഷിഹാബുദ്ദീൻ (33), എലിമലൈയിലെ ബഷീർ (29), അങ്കത്തടുക്കയിലെ റിയാസ് (27) എന്നിവരെയാണ് ദക്ഷിണ കന്നഡയിലെ തലപ്പാടിയിൽവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.ഷിഹാബുദ്ദീൻ കൊക്കോ വിതരണക്കാരനും റിയാസ് കോഴിയിറച്ചി വിതരണക്കാരനും ബഷീർ ഹോട്ടൽ തൊഴിലാളിയുമാണ്. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ തീരുമാനിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. എസ്.പി. ഋഷികേശ് സോണാവാണെയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ 10 പേർ അറസ്റ്റിലായി. 



No comments