JHL

JHL

കൺസ്ട്രക്ഷൻ എക്യുഐപിമെന്റസ് ഓണർസ് അസോസിയേഷൻ ജില്ലാസമ്മേളനം ഓഗസ്റ്റ് മുപ്പതിന്

കാസറഗോഡ് ജില്ലാ  കൺസ്ട്രക്ഷൻ എക്യുഐപിമെന്റസ് ഓണർസ് അസോസിയേഷൻ (CEOA) ജില്ലാസമ്മേളനം ഈവരുന്ന ഓഗസ്റ്റ്  മുപ്പതിന്  സീതാംഗോളി അലിയൻസ്  ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചതിന്റെ  ഭാഗമായി  സംഘാടക സമിതി രൂപീകരിച്ചു.
 ചെയർമാൻ ഖാദർ  സി.കെ  കാസർകോട്,  കൺവീനർ വിനോദം മേലോത്ത്  മുള്ളേരിയ, ജോയിൻ കൺവീനർ കാക്ക മുഹമ്മദ് ആരിക്കാടി, സുധാകരൻ പറശിനി മുള്ളേരിയ, ഫിനാൻസ് സെക്രട്ടറി ആൽബർട്ട് കുമ്പള, വിനോദ് സി മാത്യു ബന്തടുക്ക എന്നിവരെ തെരഞ്ഞെടുത്തു.
 യോഗത്തിൽ   പ്രസിഡന്റ് ചന്ദ്രൻ പാറ  അധ്യക്ഷത വഹിച്ചു.   ഒൿടോബർ   15, 16, എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സമ്മേളനവും  30 ആഗസ്ത് 2022 നടക്കുന്ന ജില്ലാ സമ്മേളനവും വൻ വിജയമാക്കി തീർക്കാൻ   സംഘാടക സമിതി തീരുമാനിച്ചു. ജില്ലാ സെക്രട്ടറി മൊയ്തീൻ കുമ്പള നന്ദി പറഞ്ഞു. 

 

മൊയ്‌ദീൻ എസ്‌ വൈ വി  കുമ്പള കാസർകോട് ഏരിയ സെക്രട്ടറി

ചെങ്കൽ വ്യവസായ സമിതി കാസറഗോഡ് ഐമാക്സ് ഓഡിറ്റോറിയം ചെർക്കളയിൽ ചേർന്ന യോഗത്തിൽ കാസർകോട് ഏരിയ സെക്രട്ടറിയായി മൊയ്‌ദീൻ എസ്‌ വൈ വി  കുമ്പളയെ  തെരഞ്ഞെടുത്തു.  നിലവിലെ സെക്രട്ടറി ഹുസൈൻ ബേർക്ക  ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത സാഹചര്യത്തിൽ ആയിരുന്നു പുതിയ സെക്രട്ടറി തെരഞ്ഞെടുപ്പ്.  യോഗത്തിൽ ഏരിയ പ്രസിഡന്റ്  സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. ചെങ്കല്ല് വ്യവസായ സമിതി ജില്ലാ ഫിനാൻസ് സെക്രട്ടറി വിനോദ് ചൗക്കി  നന്ദി രേഖപ്പെടുത്തി യോഗത്തിൽ നിസാമുദ്ദീൻ ഖാദർ, ഉമ്മർ പള്ളം, ലത്തീഫ് നാരമ്പാടി  ഗോപു മുള്ളേരിയ  പ്രവീൺ മജൽ  തോമസ് പെർള എന്നിവർ പങ്കെടുത്തു

No comments