JHL

JHL

നവാഗതർക്ക് സീനിയർ വിദ്യാർത്ഥികളുടെ മാതൃകാ വരവേൽപ്പ്.

മൊഗ്രാൽ(www.truenewsmalayalam.com) : പ്ലസ് വൺ പ്രവേശനത്തിന് അർഹത നേടിയ വിദ്യാർഥികൾആദ്യ ദിവസത്തിൽ ക്ലാസിൽ എത്തിയപ്പോൾ പ്ലസ് ടു സീനിയർ വിദ്യാർത്ഥികൾ മധുരപലഹാരങ്ങൾ നൽകി സ്വീകരിച്ചത് മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വേറിട്ട കാഴ്ചയായി.

 നവാഗതരായ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ് പോലുള്ള ക്രൂര വിനോദങ്ങൾക്ക്  വിധേയമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെങ്കിൽ മൊഗ്രാൽ സ്കൂളിലെ സീനിയർ വിദ്യാർഥികളുടെ മാതൃകാപരമായ പ്രവർത്തനത്തെ മൊഗ്രാൽ സ്കൂൾ പിടിഎ കമ്മിറ്റിയും,എസ് എം സി ഭാരവാഹികളും, അഭിനന്ദിച്ചു.


No comments