JHL

JHL

കേരള മാപ്പിള കലാ അക്കാദമി മൊഗ്രാൽ ചാപ്റ്റർ രൂപീകരണ യോഗം പ്രതിഭകളുടെ സംഗമവേദിയായി

മൊഗ്രാൽ : കേരള മാപ്പിള കലാ അക്കാദമിയുടെ മൊഗ്രാൽ ചാപ്റ്റർ രൂപീകരണ യോഗം വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളുടെ സംഗമവേദിയായി മാറി.

മൊഗ്രാൽ പുത്തൂർ, കുമ്പള, പുത്തിഗെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് മൊഗ്രാൽ ആസ്ഥാനമാക്കി കെ.എം. കെ.എ യുടെ മൊഗ്രാൽ ചാപ്റ്റർ രൂപീകരിച്ചത്.

പ്രസംഗങ്ങളാലും മൊഗ്രാൽ കവികളുടെ പാട്ടുകളാലും സമ്പുഷ്ടമായ ചടങ്ങ് കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ റഊഫ് ബാവിക്കര അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കബീർ ചെർക്കളം ആമുഖ ഭാഷണം നടത്തി. സംസ്ഥാന ചീഫ് കോർഡിനേറ്റർ മുഹമ്മദലി തൃക്കരിപ്പൂർ മുഖ്യ പ്രഭാഷണം നടത്തി.  

ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ വിൽറോഡി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മെമ്പർഷിപ്പ് വിതരണോദ്ഘടാനം ജില്ലാ വൈസ് പ്രസിഡന്റ് എം. മാഹിൻ മാസ്റ്റർ, ടി.എം ഷുഹൈബിന് നൽകി നിർവഹിച്ചു.

കുമ്പള ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, യൂസഫ് കട്ടത്തടുക്ക, ടി. കെ അൻവർ, അബ്ദുൽ റഹ്‌മാൻ ഉറുമി,താജുദ്ദീൻ മൊഗ്രാൽ, ബഷീർ നടുപ്പളം എന്നിവർ ഗാനമാലപിച്ചു.


ഭാരവാഹികൾ

പ്രസിഡന്റ് : നാസർ മൊഗ്രാൽ

ജന. സെക്രട്ടറി : സെഡ്. എ മൊഗ്രാൽ

ട്രഷറർ : എം.എച്ച് അബ്ദുൽ റഹ്‌മാൻ ഉറുമി


ഓർഗനൈസിങ് സെക്രട്ടറി : എ. കെ ആരിഫ്

ചീഫ് കോർഡിനേറ്റർ : ടി. എം ഷുഹൈബ്

വൈസ് പ്രസിഡന്റ് :

എ എം സിദ്ദീഖ് റഹ്‌മാൻ

താജുദ്ദീൻ മൊഗ്രാൽ

എ. പി ശംസുദ്ദീൻ

കെ. മുഹമ്മദ്‌ കുഞ്ഞി


സെക്രട്ടറി

ടി.കെ അൻവർ

അഷ്‌റഫ്‌ പെർവാഡ്

മുഹമ്മദ്‌ സ്മാർട്ട്‌

മുഹമ്മദ്‌ അബ്കോ


മുനീർ മാസ്റ്റർ,എം.എ നജീബ്, ടി. കെ ജാഫർ, എം. ജി എ റഹ്‌മാൻ, ഹമീദ് സഫർ,അബ്ദുൽഖാദർ ഉറുമി, അബ്ദുല്ലകുഞ്ഞി നടുപ്പളം, ഹമീദ് പെർവാട്, മൂസ ബാസിത്, അബ്ബാസ് കുളങ്ങര തുടങ്ങിയവർ സംബന്ധിച്ചു.

ജില്ലാ ഓർഗനൈസിങ് സെക്രട്ടറി യൂസഫ് കട്ടത്തടുക്ക സ്വാഗതവും മുഹമ്മദ്‌ സ്മാർട്ട്‌ നന്ദിയും പറഞ്ഞു.


No comments