സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു.
കുമ്പള: കുമ്പള ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നാഷണൽ സർവീസ് സ്കീം വൊളണ്ടിയർമാർക്കുള്ള സപ്തദിന സഹവാസ ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ജമീല സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 12- ന് തുടങ്ങി ക്യാമ്പ് 18 ന് അവസാനിക്കും. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി യു.പി. താഹിറ യൂസുഫ് അധ്യക്ഷതവഹിച്ച ചടങ്ങിന് സ്കൂൾ പ്രിൻസിപ്പൽ ദിവാകരൻ കെ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ സുമേഷ് കാട്ടിൽ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. കാമ്പസിൽ തെങ്ങിൻ തൈ നട്ടുകൊണ്ട് 'കൽപകം' പദ്ധതിക്ക് തുടക്കമിട്ടു.
വാർഡ് അംഗം ശ്രീമതി. പ്രേമ, P.T.A പ്രസിഡന്റ് ശ്രീ. അഹമ്മദ് അലി , ഹെഡ് മാസ്റ്റർ കൃഷ്ണമൂർത്തി, സ്റ്റാഫ് സെക്രട്ടറി രവി എം തുടങ്ങിയവർ ആശംസയർപ്പിച്ചു.
വളണ്ടിയർ ലീഡർ ഫിദ ഫാത്തിമ എം. എസ് നന്ദിയറിയിച്ചു.
Post a Comment